അലിഗഢ് സര്‍വ്വകലാശാലയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് വിദ്യാര്‍ഥി

എഎംയുവില്‍ ഏകദേശം 6,000 ഹിന്ദു വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് നാഷണല്‍ മൈനോറിറ്റി കമ്മിറ്റി അംഗം മാനവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു

ലക്‌നോ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ (എഎംയു) ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വിദ്യാര്‍ഥിയുടെ കത്ത്. എഎംയു കാമ്പസിനുള്ളില്‍ സരസ്വതി ക്ഷേത്രം നിര്‍മിക്കണമെന്നാണ് വിദ്യാര്‍ഥിയുടെ ആവശ്യം.

എഎംയുവില്‍ ഏകദേശം 6,000 ഹിന്ദു വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് നാഷണല്‍ മൈനോറിറ്റി കമ്മിറ്റി അംഗം മാനവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. എന്നാല്‍ ഒരു ക്ഷേത്രം പോലും ഇവിടെയില്ല. അതേസമയം എല്ലാ ഹോസ്റ്റലുകളിലും മോസ്‌ക് ഉണ്ടെന്നും ഇത് ഏത് വിധത്തിലുള്ള മതനിരപേക്ഷതയാണെന്നും പ്രതാപ് ചോദിച്ചു.

അറബ് രാജ്യങ്ങളില്‍ വരെ ക്ഷേത്രങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് എഎംയുവില്‍ ക്ഷേത്രം ഇല്ലാത്തത്. ഈ ചോദ്യം താന്‍ എല്ലാവരോടും ചോദിക്കുന്നുവെന്നും പ്രതാപ് പറഞ്ഞു. അതേസമയം സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയതായി ക്ഷേത്രങ്ങളോ പള്ളികളോ മോസ്‌കുകളോ നിര്‍മിക്കരുതെന്ന് സുപ്രീംകോടതി 2015ല്‍ ഉത്തരവിട്ടതായി എഎംയു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസന്‍ പറഞ്ഞു.

Exit mobile version