‘1,2,3… ചെറുകുളങ്ങൾ എണ്ണാമെങ്കിൽ എണ്ണിക്കോ…! ഇത് ബീഹാറിലെ ദേശീയപാതയുടെ ദയനീയ സ്ഥിതി, ഞെട്ടിപ്പിക്കുന്ന വീഡിയോ

Bihar national highway | Bignewslive

പട്‌ന: ബീഹാറിലെ ദേശീയപാതയുടെ പൊട്ടിപ്പൊളിഞ്ഞ ദയനീയ സ്ഥിതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. പ്രശാന്ത് കിഷോറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമാണ് കുണ്ടും കുഴികളും നിറഞ്ഞ ദേശീയപാത 227 ന്റെ ദയനീയ അവസ്ഥ വീഡിയോയിലൂടെ പങ്കുവെച്ചത്. ബിഹാറിലെ മധുബനി മേഖലയിൽ തകർന്നടിഞ്ഞ റോഡിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയാണ് ഇരുവരും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെറുകുളങ്ങളോടു സാമ്യമുള്ള വെള്ളം നിറഞ്ഞ നിരവധി കുഴികളിലൂടെ ഒരു ട്രക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 100 അടി വിസ്തൃതിയും 3 അടി ആഴവുമുള്ളതാണ് റോഡിലെ കുഴികളെന്നാണ് റിപ്പോർട്ട്. മഴ പെയ്ത് കഴിയുമ്പോൾ റോഡിൽ രണ്ടടിയോളം വെള്ളം ഉയരും. ഇത് പലപ്പോഴും അപകടങ്ങളിലേയ്ക്കും വഴിവെച്ചിട്ടുണ്ട്. അഞ്ഞൂറോളം കടകളും 15,000 കുടുംബങ്ങളും ഉള്ള മേഖല കൂടിയാണിത്.

സപ്ലൈകോ ശബരി ചായ ഇനി ഗൾഫ് വിപണിയിലും; പ്രവാസി മലയാളികൾ ശബരി ഉത്പന്നങ്ങളുടെ വക്താക്കളാകണമെന്ന് മന്ത്രി അഡ്വ. ജിആർ അനിൽ

’90കളിലെ ജംഗിൾരാജ് കാലഘട്ടത്തിലെ ബിഹാർ റോഡുകളെ ഓർമിപ്പിക്കുന്ന വിഡിയോയാണിത്. ദേശീയപാത 227ന്റെ ആണിത്. ബിഹാറിലെ റോഡുകൾ മികച്ച നിലയിലാണെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഒരു യോഗത്തിൽ പറഞ്ഞത്.’ – പ്രശാന്ത് കിഷോറിന്റെ ട്വീറ്റിൽ പറയുന്നു.

‘ബിഹാറിലെ 40 ലോക്സഭാ സീറ്റിൽ 39 എണ്ണം വിജയിച്ച ബിജെപി സർക്കാർ രാജ്യാന്തര നിലവാരത്തിൽ വിസ്മയകരമായ റോഡാണ് നിർമിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബിഹാറിലെത്തുന്ന വിനോദസഞ്ചാരികൾക്കു കാണാനാണിത്. പുതിയ ഇന്ത്യയുടെ റോഡുകളുടെ ഗുണനിലവാരവും രൂപകൽപനയും കണ്ട് അവർ ‘ആഹാ’ എന്നു പറയും. ഇരട്ട എൻജിൻ ജംഗിൾ രാജ്’ – തേജസ്വി ട്വിറ്ററിൽ കുറിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റോഡ് നിർമാണ മന്ത്രി നിതിൻ നവീൻ അറിയിച്ചു.

Exit mobile version