‘ചെയ്യുന്നത് രാഷ്ട്ര ദ്രോഹം’ അഗ്‌നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്

baba ramdev | Bignewslive

വിവാദമായ അഗ്‌നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. അവർ രാഷ്ട്ര ദ്രോഹമാണ് ചെയ്യുന്നതെന്നും ബാബ രാംദേവ് പറയുന്നു. വിശ്വ് ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ സംസാരിക്കവെയാണ് ബാബ രാംദേവ് വിമർശനം തൊടുത്തത്. സമരക്കാരെ വിമർശിക്കുന്നതിനൊപ്പം അഗ്‌നിപഥിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

”ഞാൻ അഗ്‌നിപഥ് പദ്ധതിയെ പിന്തുണയ്ക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെയും ട്രെയിനുകൾ കത്തിക്കുന്നതിനെയും ഞാൻ പിന്തുണയ്ക്കുന്നില്ല. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. ഇപ്പോൾ പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്ട്ര ദ്രോഹം തന്നെയാണ്.”- ബാബ രാംദേവ് പറഞ്ഞു.

‘ഒന്നെടുത്താല്‍ ഒന്ന് ഫ്രീ’ : ആമസോണിലൂടെ കസേരയ്‌ക്കൊപ്പം യുവതിക്ക് കിട്ടിയത് രക്ത സാംപിള്‍

17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമേ 44 ലക്ഷം രൂപയുടെ അധിക ധന സഹായവും കുടുംബത്തിന് ലഭിക്കും. സേവന കാലയളവിൽ കോമൺ അസസ്മെന്റ് മെത്തഡോളജി പിന്തുടരും. വ്യോമസേന നൽകുന്ന ചുമതലകളാണ് അഗ്‌നിവീരന്മാർ നിർവഹിക്കേണ്ടത്.

സ്തുത്യർഹ സേവനത്തിന് അവാർഡിനും മെഡലുകൾക്കും അർഹതയുണ്ട്. അപേക്ഷാർത്ഥികൾക്ക് നിർദിഷ്ട മെഡിക്കൽ യോഗ്യത വേണമെന്നും ബ്ലൂ പ്രിന്റിൽ പറയുന്നു. സ്ഥിരം ജോലിയ്ക്കുള്ള അർഹതയല്ല അഗ്നിവീർ നിയമനമെന്നും ഐ.എ.എഫ് വ്യക്തമാക്കുന്നു.

Exit mobile version