കര്‍ഷകര്‍ക്ക് ആശ്വസമായി കോടതി വിധി ! ബാബ രാംദേവിന്റെ കമ്പനിയിലെ ലാഭത്തിന്റെ ഒരു വിഹിതം മണ്ണിന്റെ മക്കള്‍ക്ക്

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ വിധി

ദില്ലി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസി എന്ന കമ്പനിയുടെ ലാഭത്തിന്റെ ഒരു വിഹിതം ഇനി മുതല്‍ കര്‍ഷകര്‍ക്ക് പങ്കുവെച്ചു നല്‍കണം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ വിധി.

ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡിന് (യുബിബി) എതിരെ കമ്പനി സമര്‍പ്പിച്ച ഹര്‍ജി തള്ളി. 2002 ലെ ജൈവ വൈവിധ്യ ആക്ട് പ്രകാരം ന്യായവും നീതിപൂര്‍വവുമായി ആനുകൂല്യങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി.

മരുന്നും മറ്റും ഉണ്ടാക്കാന്‍ ആവശഅയമായ അസംസ്‌കൃത വസ്തുക്കള്‍ കമ്പനിക്ക് നല്‍കുന്നത് കര്‍ഷകരാണ്. അതിനാല്‍ കമ്പിനയുടെ 421 കോടി ലാഭത്തില്‍ നിന്ന് രണ്ട് കോടി കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാനാണ് കോടതി ഉത്തരവ്.

Exit mobile version