പശുത്തൊഴുത്തിനെ ചൊല്ലി തർക്കം; രോഷം പൂണ്ട് അയൽക്കാരൻ വെടിയുതിർത്തു! പാഞ്ഞുചെന്ന് തടുത്ത് നായക്കുട്ടി, സ്വന്തം ജീവൻ കളഞ്ഞ് യജമാനനെ സംരക്ഷിച്ച് മാക്‌സ്

‘Max’ courage | Bignewslive

സ്വന്തം യജമാനിനോടുള്ള നായകളുടെ സ്‌നേഹം പറഞ്ഞാൽ തീരാത്ത ഒന്നാണ്. ഇപ്പോൾ അത്തരത്തിലൊരു കണ്ണ് നിറയുന്ന യജമാന സ്‌നേഹമാണ് വാർത്തയിൽ ഇടം നേടുന്നത്. തന്റെ യജമാനന് നേരെ വന്ന വെടിയുണ്ട സ്വയം ഏറ്റുവാങ്ങുകയും, യജമാനന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വയം ജീവൻ വെടിയുകയും ചെയ്ത മാക്‌സ് ഇപ്പോൾ കണ്ണീർ ആവുകയാണ്. റോട്ട്വീലർ ഇനത്തിൽ പെട്ടതാണ് നായ.

പബ്ജി കളിക്കുന്നത് തടഞ്ഞു : യുപിയില്‍ 16കാരന്‍ അമ്മയെ വെടിവെച്ച് കൊന്നു

ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം. ഷാനി എന്ന വിശാൽ ശ്രീവാസ്തവ ഏതാനും വർഷങ്ങളായി ഉത്തർപ്രദേശിലെ വികാസ്പൂരിൽ ഒരു സ്‌കൂൾ നടത്തുകയാണ്. ഷാനിയുടെ അയൽക്കാരനാണ് കോളജ് മാനേജർ കൂടിയായ അനിൽ വർമ. വീടിന് പുറത്ത് ഒരു പശുത്തൊഴുത്ത് പണിയുകയായിരുന്നു ഷാനി.

എന്നാൽ, അയൽവാസിയായ അനിൽ അതിനെ എതിർത്തു. ഇതേ തുടർന്ന്, ഇരുവർക്കും ഇടയിൽ വാക്‌പോര് ആരംഭിച്ചു. പിന്നീട് കയ്യാങ്കളിൽ എത്തി. അനിൽ തിരികെ വീട്ടിൽ പോയി ഷാനിയെ നേരിടാൻ വീട്ടിലിരുന്ന തോക്കുമെടുത്ത് വന്നു. പിന്നാലെ അനിൽ വർമ്മ വെടിയുതിർത്തു.

ഈ സമയം ഷാനിയുടെ വളർത്തുനായ, മാക്‌സ് തന്റെ യജമാനന് നേരെ വെടിയുണ്ടകൾ പാഞ്ഞുവരുന്നത് കണ്ട് മുന്നോട്ട് കുതിച്ചു. ഷാനിനു പകരം മാക്‌സിന്റെ നെഞ്ചിൽ വെടിയുണ്ട പതിച്ചു. സംഭവത്തിനെ തുടർന്ന്, അനിൽ ഓടി രക്ഷപ്പെടടുകയും ചെയ്തു.

വെടിയേറ്റ മാക്സിനെ എടുത്തും കൊണ്ട് ഷാനി ആശുപത്രിയിലേയ്ക്ക് ഓടി. എന്നാൽ, ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കകം നായ ചത്തു. മാക്‌സിന് വെറും മൂന്ന് വയസ്സായിരുന്നു. സംഭവത്തിൽ, കൊലപാതകശ്രമം, സമാധാനാന്തരീക്ഷം തകർക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അനിലിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു.

Exit mobile version