സിദ്ദുവിന് ജയിലിലും സുഭിക്ഷം; സെന്‍ട്രല്‍ ജയിലില്‍ അഞ്ച് നേരവും ലക്ഷ്വറി ഭക്ഷണം

ന്യൂഡല്‍ഹി: ജയില്‍ ശിക്ഷ നേരിടുന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ജയിലില്‍ ലക്ഷ്വറി ഭക്ഷണം. പട്യാല സെന്‍ട്രല്‍ ജയിലിലാണ് സിദ്ദു. 1988 ഡിസംബര്‍ 27ന് പാട്യാല നിവാസിയായ ഗുര്‍നാം സിംഗിനെ കൊല്ലപ്പെടുത്തിയ കേസിലാണ് സിദ്ദു ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

സ്പായുടെ മെനുവില്‍ ഉള്‍പ്പെടുത്താവുന്ന തരം പ്രത്യേക ഭക്ഷണക്രമത്തിലായിരിക്കും ഇദ്ദേഹം. വറുത്ത പച്ചക്കറികള്‍, പീക്കന്‍ പരിപ്പ്, അവോക്കാഡോ, ടോഫു എന്നിവ ഭക്ഷണത്തിന്റെ ഭാഗമായി കോടതി അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഡയറ്റ് ചാര്‍ട്ട് ശുപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

റോസ്‌മേരി ചായയോ തയ്ക്കുമ്പള ജ്യൂസ് അല്ലെങ്കില്‍ കരിക്കിന്‍വെള്ളം എന്നിവയില്‍ നിന്നാണ് സിദ്ദുവിന്റെ ദിവസം ആരംഭിക്കുന്നത്. പ്രഭാതഭക്ഷണത്തിന്, ഒരു കപ്പ് ലാക്ടോസ് രഹിത പാല്‍ നല്‍കണം. ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ്, സൂര്യകാന്തി, തണ്ണിമത്തന്‍ അല്ലെങ്കില്‍ ചിയ വിത്തുകള്‍; അഞ്ചോ ആറോ ബദാം, ഒരു വാല്‍നട്ട്, രണ്ട് പെക്കന്‍ പരിപ്പ് എന്നിവ കൂടിയുണ്ട്.

വിശദമായ മെനു ഇങ്ങനെ;

മധ്യാഹ്നം: ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട്, ചുരയ്ക്ക, വെള്ളരിക്ക, മധുര നാരങ്ങ, തുളസി, പുതിനയില, നെല്ലിക്ക, സെലറി ഇലകള്‍, ഫ്രഷ് മഞ്ഞള്‍, കാരറ്റ് അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യൂസ് (ഇതിലേതെങ്കിലും).

ഇടവിട്ടുള്ള ദിവസങ്ങളില്‍ ഒരു പഴം – തണ്ണിമത്തന്‍, കിവി, സ്‌ട്രോബെറി, പേരക്ക, ആപ്പിള്‍ അല്ലെങ്കില്‍ ട്രീ ആപ്പിള്‍. മുളപ്പിച്ച കറുത്ത കടല (25 ഗ്രാം) പയര്‍ (25 ഗ്രാം) കൂടാതെ വെള്ളരിക്ക/തക്കാളി/അര നാരങ്ങ/അവക്കാഡോ

ഉച്ചഭക്ഷണം: ചപ്പാത്തി, 30 ഗ്രാം വെള്ളം-ചെസ്റ്റ്‌നട്ട്, റാഗി മാവ് എന്നിവ ‘തുല്യ അളവില്‍’ ചേര്‍ത്തത്. ഓരോ സീസണല്‍ പച്ചക്കറികളും വെള്ളരിക്കയും ഘിയ റൈത്ത അല്ലെങ്കില്‍ ഒരു പാത്രം ബീറ്റ് റൂട്ട് റൈത്തയും. വെള്ളരിക്ക, തക്കാളി, കക്രി, ചീര, പകുതി നാരങ്ങ എന്നിവയുടെ ഒരു ഗ്രീന്‍ സാലഡ് ബൗള്‍, ഒരു ഗ്ലാസ് ലസ്സി

വൈകുന്നേരം: കൊഴുപ്പ് കുറഞ്ഞ പാലും, പഞ്ചസാര ചേര്‍ക്കാത്തതുമായ ഒരു കപ്പ് 100 മില്ലി ചായ, 25 ഗ്രാം പനീര്‍ സ്ലൈസ് അല്ലെങ്കില്‍ 25 ഗ്രാം ടോഫുവും പകുതി നാരങ്ങയും

അത്താഴം: ഒരു ബൗള്‍ മിക്‌സഡ് വെജിറ്റബിള്‍, ഡാല്‍ സൂപ്പ്/കറുത്ത കടല സൂപ്പ്, 200 ഗ്രാം കുരുമുളക് പൊടി വിതറി വേവിച്ച പച്ചക്കറികള്‍ (കാരറ്റ്, ബീന്‍സ്, ബ്രോക്കോളി, കൂണ്‍, കുരുമുളക്) എന്നിവ

കിടക്കാന്‍ നേരം: ഒരു കപ്പ് ചമോമൈല്‍ ചായയും ഒരു ടേബിള്‍സ്പൂണ്‍ സൈലിയം ഹസ്‌കും അര ഗ്ലാസ് ചെറുചൂടുള്ള വെള്ളവും.

Exit mobile version