പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി വീട്ടമ്മ

ഭോപ്പാല്‍ : പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ. മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള ചമേലി ഭായ് ആണ് 2.08 കാരറ്റ് മതിക്കുന്ന വജ്രം കണ്ടെത്തിയത്.

ഏകദേശം 12 ലക്ഷം കാരറ്റ് വജ്ര നിക്ഷേപമുള്ള ജില്ലയാണ് പന്ന. ഈ വര്‍ഷം മാര്‍ച്ചിലാണ് കൃഷ്ണ-കല്യാണ്‍പൂര്‍ പാട്ടി പ്രദേശത്ത് പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ വജ്രഖനനം നടത്താന്‍ ചമേലിയും ഭര്‍ത്താവ് അരവിന്ദ് സിങും തീരുമാനിക്കുന്നത്. ലേലത്തില്‍ മികച്ച വില കിട്ടിയാല്‍ നഗരത്തില്‍ പുതിയൊരു വീട് വാങ്ങാനാണ് ഇരുവരുടെയും തീരുമാനം.

മികച്ച ഗുണമേന്മയുള്ള കല്ലായതിനാല്‍ പത്ത് ലക്ഷം രൂപയ്ക്കടുത്ത് തന്നെ വില ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് അടുത്ത് തന്നെ വജ്രം വില്‍പനയ്ക്ക് വയ്ക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നികുതിയും റോയല്‍റ്റിയും എടുത്തതിന് ശേഷമുള്ള തുക വീട്ടമ്മയ്ക്ക് കൈമാറും.

Exit mobile version