625ല്‍ 620 മാര്‍ക്ക്: എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യമാര്‍ക്ക് സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍

ബംഗളൂരു: എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് തന്നെ സ്വന്തമാക്കി ഇരട്ട സഹോദരിമാര്‍. കര്‍ണാടകയില്‍ ഇരട്ട സഹോദരിമാരായ ഇബ്ബാനി ചന്ദ്ര, ചുക്കി ചന്ദ്ര എന്നിവരാണ് 2022ലെ എസ്എസ്എല്‍സി പരീക്ഷയില്‍ തുല്ല്യ മാര്‍ക്ക് നേടിയിരിക്കുന്നത്.

625ല്‍ 620 മാര്‍ക്കാണ് ഇബ്ബാനിയും ചുക്കിയും സ്വന്തമാക്കിയിരിയ്ക്കുന്നത്. ഹസ്സനിലെ റോയല്‍ അപ്പോളോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

വിനോദ് ചന്ദ്രയുടെയും കന്നികയുടെയും മക്കളാണ് ഇരുവരും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടറാണ് വിനോദ് ചന്ദ്ര, കന്നിക വീട്ടമ്മയാണ്.

ഇബ്ബാനി ചന്ദ്ര ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയത്തില്‍ 100 മാര്‍ക്ക് വീതം നേടി. കന്നഡയില്‍ 124 ഉം ഗണിതത്തില്‍ 96 ഉം ലഭിച്ചു. എന്നാല്‍ ഗണിതത്തില്‍ മുഴുവന്‍ മാര്‍ക്കും കിട്ടാത്തതില്‍ നേരിയ വിഷമത്തിലാണ്.]

ഹിന്ദി, ഗണിതം, സാമൂഹിക ശാസ്ത്രം എന്നിവയില്‍ ചുക്കി ചന്ദ്ര 100 മാര്‍ക്ക് വീതം സ്വന്തമാക്കി. സയന്‍സിലും ഇംഗ്ലീഷിലും 98 മാര്‍ക്ക് വീതം നേടി. ഇത് രണ്ടും പുനര്‍മൂല്യനിര്‍ണയത്തിന് അയച്ചിരിക്കുകയാണ്.

സഹോദരിയെപ്പോലെ കന്നഡയില്‍ 124 മാര്‍ക്കാണ് നേടിയിരിക്കുന്നത്. ഒരേ മാര്‍ക്ക് തന്നെ ഇരുവരും നേടിയത് കൗതുകമായിരിക്കുകയാണ്. ഇരുവര്‍ക്കും നിറഞ്ഞ അഭിനന്ദപ്രവാഹമാണ്.

Exit mobile version