ബുലന്ദ്ഷഹര്‍ കലാപം; സുബോധ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ പ്രശാന്ത് നാട്ട് എന്നയാളെയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ പ്രശാന്ത് നാട്ട് എന്നയാളെയാണ് ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തത്.

നോയിഡയ്ക്കു സമീപത്തു നിന്നാണ് ഇയാളെ ഉത്തര്‍പ്രദേശിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രശാന്ത് നട്ടിന്റെ പേര് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഉണ്ടായിരുന്നില്ല. സുബോധ് കുമാറിനെ വെടിവെച്ചത് താനാണെന്ന് പ്രശാന്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ ഡിസംബര്‍ മൂന്നിനാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഇരുപതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങളാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Exit mobile version