പാളം കടക്കുന്നതിനിടെ ട്രെയിനിടിച്ച് കുട്ടികളുള്‍പ്പടെ മൂന്ന് ആനകള്‍ക്ക് ദാരുണാന്ത്യം

ഭുവനേശ്വര്‍ : പാളം കടക്കുന്നതിനിടെ ട്രെയിനിടിച്ച് ഒഡീഷയില്‍ കുട്ടികളുള്‍പ്പടെ മൂന്ന് ആനകള്‍ക്ക് ദാരുണാന്ത്യം. കിയോഞ്ചര്‍ ജില്ലയിലെ ജോഡയ്ക്ക് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.

22 ആനകളുടെ കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റിയ ട്രെയിനിടിയ്ക്കുകയായിരുന്നുവെന്ന്‌ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടിയാനകളില്‍ ഒരാള്‍ വ്യാഴാഴ്ച രാത്രി തന്നെ ചെരിഞ്ഞു. മറ്റൊരു കുട്ടിയാനയും പിടിയാനയും ഇന്ന് പുലര്‍ച്ചെയാണ് ചെരിഞ്ഞത്.

Also read : കോവിഡ് ഉച്ചസ്ഥായിയില്‍ : ചുക്ക് കാപ്പി അടക്കമുള്ള പാരമ്പ്യ ചികിത്സ മതിയെന്ന് ഉത്തരകൊറിയ

പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചിരുന്നതിനാല്‍ ഇവിടെ വനം വകുപ്പ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് കൂടാതെ റൂട്ടില്‍ ട്രെയിനുകള്‍ 25 കിമി വേഗതയില്‍ കൂടരുതെന്ന് റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കനത്ത ഇരുട്ടാണ് അപകടത്തിന് വഴി വെച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version