‘സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമാകണം’ : പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്

ബെംഗളുരു : സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ സത്യസന്ധമായിരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി യുവാവ്. കര്‍ണാടകയിലെ ബെലാഗവി ജില്ലയില്‍ നിന്നുള്ള ശൈല മിത്തരാഗിയാണ് സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിഹരിക്കണമെന്ന് കാട്ടി പ്രധാനമന്ത്രിക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതിയത്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന മിത്തരാഗി 2021ലാണ് ആദ്യമായി പരീക്ഷയെഴുതുന്നത്. എന്നാല്‍ സംസ്ഥാനത്തെ എസ്.ഐ നിയമന പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ പണമുള്ളവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതെന്ന തോന്നല്‍ തനിയ്ക്കുണ്ടായെന്നും ഇത് പഠിക്കാനുള്ള താല്പര്യം നഷ്ടപ്പെടുത്തിയെന്നും യുവാവ് കത്തില്‍ പറയുന്നു.

Also read : ചെറുത്തുനില്‍പ്പിന്റെ 82 ദിവസങ്ങള്‍ : ഒടുവില്‍ പൊരുതി വീണ് മരിയുപോള്‍

ഇത്തരം തട്ടിപ്പുകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അര്‍ഹരായവര്‍ക്ക് ജോലി ഉറപ്പ് വരുത്തണമെന്നും യുവാവ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Exit mobile version