വിദ്വേഷാഗ്‌നിക്ക് അല്‍പ്പായുസ്സ്: സുമനസ്സുകളുടെ കാരുണ്യത്തില്‍ വീണ്ടും തയ്യല്‍ക്കട തുറന്ന് ഉസ്മാന്‍

രാജസ്ഥാന്‍: വിദ്വേഷാഗ്‌നിക്ക് അല്‍പ്പായുസ്സ് മാത്രമെന്ന് തെളിയിച്ച് സുമനസ്സുകളുടെ പിന്തുണയില്‍ വീണ്ടും തയ്യല്‍ക്കട തുറന്ന് രാജസ്ഥാന്‍ കരൗളിയിലെ ഉസ്മാന്‍. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ തുടങ്ങിയ സംഘര്‍ഷത്തില്‍ കത്തിക്കപ്പെട്ട ഉസ്മാന്റെ തയ്യല്‍ക്കടയാണ് വീണ്ടും തുറന്നത്.

ഇതിനായി സഹായിച്ചവരടക്കമുള്ളവര്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഉസ്മാന്റെ കട കത്തിയ നിലയിലും സമീപത്തുള്ള രവിയുടെ കട പ്രവര്‍ത്തിക്കുന്ന നിലയിലുമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഏപ്രില്‍ രണ്ടിനുണ്ടായ സംഘര്‍ഷത്തില്‍ തിരഞ്ഞുപിടിച്ച് നടന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഈ ദൃശ്യം.

ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആഘോഷത്തിനിടെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തിലായിരുന്നു ഉസ്മാന്റെ കട തകര്‍ന്നിരുന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു സംഘര്‍ഷം നടന്നത്. കട പുതുക്കിപ്പണിയാന്‍ സഹായിച്ചവരടക്കമുള്ളവര്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

സംഘപരിവാര്‍ നേതൃത്വത്തില്‍ കരൗളിയില്‍ നടന്ന വര്‍ഗീയ ലഹളയ്ക്ക് പിന്നാലെ വ്യാപകമായി മുസ്ലിം വീടുകള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെ 40ഓളം വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയതായി മുസ്ലിം മിററാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചിരുന്നു.

Exit mobile version