ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നു : മധ്യപ്രദേശ് ഹൈക്കോടതി

ഇന്‍ഡോര്‍ : ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും വര്‍ധിപ്പിക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ബലാത്സംഗ കേസില്‍ പ്രതിയായ 25കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കറാണ് നിരീക്ഷണം നടത്തിയത്.

“ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് അടുത്തിടെയായി കാണുന്നത്. ലിവിങ് ടുഗെതര്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന അംഗീകരിക്കുന്ന കാര്യമാണെങ്കിലും ഇത് ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക്‌ വഴി വയ്ക്കുന്ന തരത്തില്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ഒരുപാട് പരിമിതികള്‍ ഇത്തരം ബന്ധങ്ങള്‍ക്കുണ്ട്. എങ്ങനെയായാലും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ പങ്കാളികള്‍ക്ക് അധികാരം സ്ഥാപിക്കാന്‍ അവകാശമില്ല”. കോടതി അറിയിച്ചു.

Also read : കാമുകിയുടെ ഫേസ്ബുക്ക് സെല്‍ഫി പാരയായി : കുപ്രസിദ്ധ ലഹരി കടത്തുകാരന്‍ പിടിയില്‍

പരാതിക്കാരിയായ യുവതിക്ക് രണ്ടിലധികം തവണ പ്രതിയില്‍ നിന്നുള്ള സമ്മര്‍ദം മൂലം ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. യുവാവുമായി വേര്‍പിരിഞ്ഞ് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചെങ്കിലും ഇയാള്‍ ആ വ്യക്തിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും വിവാഹം മുടങ്ങുകയും ചെയ്തിരുന്നു.

Exit mobile version