പൂനെ: സൈനിക ആശുപത്രി പരിസരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നാല് സൈനികര്‍ക്കെതിരെ പൂനെ പോലീസ് കേസെടുത്തു. സൈനിക ആശുപത്രി പരിസരത്താണ് സംഭവം.
പ്രതികളായ നാല് സൈനികര്‍ക്കും സംഭവം നടന്ന സൈനിക ആശുപത്രിയിലായിരുന്നു ജോലി. പോലീസില്‍ പരാതി നല്‍കിയ ശേഷം സ്ത്രീ പരാതിയുമായി ഇന്‍ഡോറിലുള്ള ഒരു എന്‍ജി ഒയെ സമീപിച്ചിരുന്നു. ഇവര്‍ പരാതി പ്രതിരോധ വകുപ്പ് മന്ത്രിക്കും സൈനിക മേധാവിക്കും അയക്കുകയായിരുന്നു.