നിങ്ങളുടെ ഓക്സിജന്‍ തീര്‍ന്നോ, മോഡിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് വീണ്ടും ശിവസേന

'കാവല്‍ക്കാരന്‍ കള്ളന്‍' തന്നെ എന്ന രാഹുലിന്റെ വാക്കുകള്‍ കടമെടുത്ത് മോഡിയെ വിമര്‍ശിച്ചതിന് പിന്നാലെ അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്സിജന്‍ പോലെയായിരുന്നുവെന്ന മോഡിയുടെ പ്രയോഗത്തെ പരിഹസിച്ച് നിങ്ങളുടെ ഓക്സിജന്‍ തീര്‍ന്നോ എന്നാണ് ശിവസേന മുഖപത്രം മോഡിയോട് ചോദിക്കുന്നത്.

മുംബൈ: നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ശിവസേന. ‘കാവല്‍ക്കാരന്‍ കള്ളന്‍’ തന്നെ എന്ന രാഹുലിന്റെ വാക്കുകള്‍ കടമെടുത്ത് മോഡിയെ വിമര്‍ശിച്ചതിന് പിന്നാലെ അധികാരം കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും ഓക്സിജന്‍ പോലെയായിരുന്നുവെന്ന മോഡിയുടെ പ്രയോഗത്തെ പരിഹസിച്ച് നിങ്ങളുടെ ഓക്സിജന്‍ തീര്‍ന്നോ എന്നാണ് ശിവസേന മുഖപത്രം മോഡിയോട് ചോദിക്കുന്നത്.

അച്ചേ ദിന്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ നിരാശരായി പ്രതിപക്ഷത്തിരിക്കേണ്ടി വരുമോ എന്ന് ഭയന്ന് തുടങ്ങിയിരിക്കുന്നു. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും പരിശോധിക്കാനുള്ള നീക്കം യഥാര്‍ഥ ജനാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല. അധികാരത്തില്‍ തുടരാനുള്ള വ്യഗ്രതയുടെ ഭാഗമാണ്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് സര്‍ക്കാരിനേയും മോഡിയേയും നിശിതമായി വിമര്‍ശിക്കുന്നത്.

രാമന്‍ അയോധ്യയിലും അദ്വാനി രാഷ്ട്രീയത്തിലും വനവാസത്തിലാണ്. മറ്റുള്ളവര്‍ അധികാരത്തിന്റെ ഓക്സിജന്‍ അനുഭവിക്കുകയാണ്. അധികാരത്തിനുള്ള ഓക്സിജന്‍ വിതരണം ചെയ്യുമ്പോള്‍ തെമ്മാടികളും കള്ളന്മാരും ശുദ്ധീകരിക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ക്രിമിനലുകളെ വാല്‍മീകിയാക്കുന്നു-എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

Exit mobile version