ശിവഭക്തരെ പൂവിട്ട് പൂജിക്കും; നിസ്‌കരിക്കുന്നവര്‍ക്ക് നേരെ ഇഷ്ടികയും! പൊതുയിടങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ ഒവൈസി

. ഇത്തരമൊരു നിര്‍ദേശം അവരുടെ ഉള്ളിലെ കാപട്യം വെളിവാക്കുന്നതാണെന്നും ഒവൈസി പറഞ്ഞു. ഭക്തരോടും മുസ്ലീങ്ങളോടുമുള്ള പോലീസിന്റെ സമീപനം രണ്ടാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

നോയിഡ: പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള യുപി പോലീസിന്റെ എത്തരവിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവന്‍ അസുദ്ദുദ്ദീന്‍ ഒവൈസി. ഇത്തരമൊരു നിര്‍ദേശം അവരുടെ ഉള്ളിലെ കാപട്യം വെളിവാക്കുന്നതാണെന്നും ഒവൈസി പറഞ്ഞു. ഭക്തരോടും മുസ്ലീങ്ങളോടുമുള്ള പോലീസിന്റെ സമീപനം രണ്ടാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ശിവഭക്തരുടെ ആഘോഷങ്ങള്‍ക്കിടെ ഹെലികോപ്റ്ററിലിരുന്ന് റോസാപ്പൂക്കള്‍ വലിച്ചെറിയുന്ന യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഒവൈസിയുടെ പ്രതികരണം.

ശിവഭക്തര്‍ക്ക് നേരെ പൂക്കളെറിയും മുസ്ലീങ്ങള്‍ക്ക് നേരെ ഇഷ്ടികയും എന്നായിരുന്നു ഒവൈസി കുറിച്ചത്. യുപി പോലീസ് ശിവഭക്തരെ പൂവിട്ട് പൂജിക്കും. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം നടക്കുന്ന നിസ്‌കാരം സമാധാനവും സ്വസ്ഥതയും ഇല്ലാതാക്കുമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇതില്‍ മുസ്ലീങ്ങളോട് പറയാനുള്ളത് ഇതാണ്, നിങ്ങള്‍ എന്ത് ചെയ്താലും കുറ്റം നിങ്ങളുടേത് മാത്രമായിരിക്കും. ഒവൈസി ട്വിറ്ററില്‍ കുറിച്ചു.

ഓരോ വ്യക്തികളും അവരുടെ താത്പര്യത്തിനനുസരിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്ത് ചെയ്യാനാവുമെന്നും ഒവൈസി ട്വിറ്റീല്‍ ചോദിച്ചു.

നോയിഡയിലെ ഇന്‍ഡസ്ട്രീയല്‍ ഹബ്ബുകള്‍ക്ക് സമീപത്തുള്ള നിസ്‌കാരം നിരോധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് യുപി പൊലീസ് ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഒവൈസിയുടെ പ്രതികരണം.

Exit mobile version