അഖിലേഷ് യാദവിന് വോട്ട് ചെയ്യും ബിജെപിക്ക് വോട്ടില്ല, നിലപാട് വ്യക്തമാക്കിയ യുവാവിന്റെ വായില്‍ വടി കുത്തിയിറക്കി ബിജെപി നേതാവ്..! രോക്ഷാകുലമായി സോഷ്യല്‍ മീഡിയ

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവിന് വോട്ട് ചെയ്യും ബിജെപിക്ക് വോട്ടില്ല, നിലപാട് പറഞ്ഞ ഭിന്നശേഷിക്കാരനായ യുവാവിനെ ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് മുഹമ്മദ് മിയ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിന്റെ വായില്‍ വടി കുത്തിയിറക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സംഭവത്തില്‍ ഇരുവരും വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് യുവാവ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും നേതാവ് പിന്നാലെ ചെന്ന് ആക്രമിക്കുകയായിരുന്നു. എന്നാല്‍ നേതാവിനെ തടയാന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തട്ടിമാറ്റി അക്രമം തുടരുകയായിരുന്നു. നേതാവിന്റെ ക്രൂരകൃത്യം വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ദൃക്‌സാക്ഷികള്‍ വിവരം പോലീസിനെ അറിയിച്ചെങ്കിലും മുഹമ്മദ് മിയ സംഭവ സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് പോലീസ് എത്തുന്നത്. ഭിന്നശേഷിക്കാരനായ യുവാവിനെ തടഞ്ഞുവയ്ക്കുകയും യുവാവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

Exit mobile version