‘പാവം, ഫ്രെയിമില്‍ നിന്നും നിഴല്‍ മറയ്ക്കാന്‍ വീഡിയോക്കാരന്‍ വിട്ടുപോയി’; ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോഡിയുടെ വീഡിയോയാണ് ചര്‍ച്ചകള്‍ക്കു വഴിവെച്ചത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ട്രോളി സോഷ്യല്‍ മീഡിയ. ക്യാമറയ്ക്കുവേണ്ടി കൈവീശുന്ന മോഡിയുടെ വീഡിയോയെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ലോങ്റോഡ് ബ്രിഡ്ജായ ആസാമിലെ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുമ്പില്‍ നീങ്ങുന്ന ട്രോളി ക്യാമറയ്ക്കുവേണ്ടി കൈവീശി നടന്നുനീങ്ങുന്ന മോഡിയുടെ വീഡിയോയാണ് ചര്‍ച്ചകള്‍ക്കു വഴിവെച്ചത്.

പാലത്തിനുതാഴെ ഒരു ട്രെയിനും വീഡിയോയില്‍ കാണാം. മോഡി ട്രെയിനിലുള്ളവര്‍ക്കുനേരെ കൈവീശുന്നതാണ് ക്യാമറ ചിത്രീകരിക്കുന്നത്. വീഡിയോയുടെ ഫ്രെയിമില്‍ ക്യാമറയുടെയും ട്രോളിയുടെയും ചിത്രീകരിക്കുന്നയാളുടെയും നിഴല്‍ പതിഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

മികച്ച നടനാണെന്ന് മോഡി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് ചിലരുടെ പ്രതികരണം. പാവം, ഫ്രെയിമില്‍ നിന്നും നിഴല്‍ മറയ്ക്കാന്‍ വീഡിയോക്കാരന്‍ വിട്ടുപോയി’ എന്നാണ് ചിലരുടെ പരിഹാസം.

Exit mobile version