അസുഖം മാറാത്തതിന് കാരണം അമ്മയുടെ ദുര്‍മന്ത്രവാദമെന്ന് സംശയം; യുവാവ് മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തന്റെ അസുഖം മാറാത്തതിന് കാരണം അമ്മയുടെ ദുര്‍മന്ത്രവാദമാണെന്ന് മനസില്‍ ഉറപ്പിക്കുകയായിരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ സ്വന്തം മാതാവിനെ മകന്‍ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തി. കുറച്ച് നാളുകളായി അസുഖങ്ങള്‍ക്ക് അടിമപ്പെട്ട യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സംഭവത്തില്‍ മുപ്പതുകാരനായ ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ അസുഖം മാറാത്തതിന് കാരണം അമ്മയുടെ ദുര്‍മന്ത്രവാദമാണെന്ന് മനസില്‍ ഉറപ്പിക്കുകയായിരുന്നു. ശേഷമാണ് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. എത്ര ചികിത്സിച്ചിട്ടും അസുഖം കുറയുന്നുണ്ടായിരുന്നില്ല. ഇതില്‍ പ്രകോപിതനായ യുവാവ് കൊലപാതകിയായി മാറുകയായിരുന്നു.

ഇതേതുടര്‍ന്നാണ് താന്‍ 52കാരിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version