മന്ത്രിമാരുടെ സാരഥിയായി വനിതാ കോണ്‍സ്റ്റബിള്‍ തൃപ്തി മുല്ലിക്; അഭിനന്ദിച്ച് മന്ത്രിമാരും, സൈബറിടത്ത് തരംഗമായി പെണ്‍പുലിയുടെ ഡ്രൈവിംഗ്!

മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഔദ്യോഗിക വാഹനം ഓടിച്ച് വനിതാ കോണ്‍സ്റ്റബിള്‍ തൃപ്തി മുല്ലിക്. വി.ഐ.പി. സെക്യൂരിറ്റി ഡ്രൈവിങ് കോഴ്സ് പൂര്‍ത്തികരിച്ച് ഇറങ്ങിയ തൃപ്തി ഡിസംബര്‍ 23-നാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി വനിതാ കോണ്‍സ്റ്റബിളായി സേവനം അനുഷ്ഠിക്കുകയാണ്. തൃപ്തിയുടെ ഡ്രൈവിംഗ് ഇതിനോടകം സൈബറിടത്ത് തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

ഒരു വര്‍ഷത്തില്‍ മൂന്ന് ഇരട്ടക്കൊലപാതകങ്ങള്‍, സ്ത്രീകളെ കൊന്ന് ലൈംഗികമായി ഉപയോഗിക്കുന്നതും പതിവ്..! ഞെട്ടിക്കും കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ രീതികള്‍

കോലാപൂര്‍ സ്വദേശിയാണ് തൃപ്തി മാലിക്. കുട്ടിക്കാലം തൊട്ടേ ഡ്രൈവിങ്ങിനോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്ന ആളായിരുന്നു തൃപ്തി. സിന്ധുദര്‍ഗിലെ മോട്ടര്‍ പൊലീസ് ട്രാന്‍സ്‌പോര്‍ട്ട് ഡിവിഷനിലേക്ക് അടുത്തിടെയാണ് തൃപ്തി എത്തിയത്.

ഞായറാഴ്ചയാണ് വിഐപി ഡ്രൈവറായി തൃപ്തി ചുമതലയേല്‍ക്കുന്നത്. വിഐപി വാഹനം ഓടിക്കാന്‍ തൃപ്തിക്ക് ലഭിച്ച ആദ്യത്തെ അവസരം കൂടിയായിരുന്നു ഇത്. അജിത് പവാറിന്റെ സിന്ധുദുര്‍ഗ് പര്യടനവേളയില്‍ കാര്‍ ഓടിച്ചത് തൃപ്തിയായിരുന്നു. മന്ത്രിമാരായ ഉദയ് സാവന്തും സതേജ് പാട്ടീലും വാഹനത്തിലുണ്ടായിരുന്നു.

വീഡിയോ വൈറലായതിനു പിന്നാലെ മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ തൃപ്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. തൃപ്തിയുടെ ഡ്രൈവിങ് നൈപുണ്യം ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി സതേജ് പട്ടേല്‍ പറഞ്ഞു.

Exit mobile version