കൃതികയും തരുണിയുമെത്തി അച്ഛനും അമ്മയ്ക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ; ബിപിൻ റാവത്തിന്റെയും മധുലികയുടെയും പെൺമക്കളെ ആശ്വസിപ്പിക്കാനാകാതെ തേങ്ങി രാജ്യം

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ സംയുക്തസേനാമേധാവിയും ഭാര്യയും ധീരസൈനികരും വിടവാങ്ങിയതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. രാജ്യത്തിനുണ്ടായ തീരാനഷ്ടത്തിനൊപ്പം കൃതികയ്ക്കും തരുണിക്കും സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട ദുഃഖവും നോവാകുകയാണ്.

ബുധനാഴ്ച കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും തരുണിയും. തങ്ങളുടെ സമീപത്തുനിന്നും യാത്രതിരിച്ച മാതാപിതാക്കൾ വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡൽഹിയിലെത്തിയതെന്ന് ഇരുവർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ദേശീയപതാക പുതപ്പിച്ച മാതാപിതാക്കളുടെ മൃതദേഹത്തിൽ കൃതികയും തരുണിയും ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ രാജ്യവും കൂടെ തേങ്ങി. ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്.

Read also- ‘പുറകെയുണ്ട് ഭാഗ്യം’; ആദ്യം വേണ്ടെന്ന് വെച്ചു, പിന്നെ മാറ്റിവെയ്ക്കാൻ പറഞ്ഞു; ഫലം വന്നപ്പോൾ പ്രമോദിന് കാരുണ്യ പ്ലസിന്റെ 80 ലക്ഷം! നാരായണിയുടെ സത്യസന്ധതയ്ക്കും കൈയ്യടി
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.

റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒൻപതിനു ബ്രാർ സ്‌ക്വയറിൽ സംസ്‌കരിക്കും.

Exit mobile version