മനുഷ്യാവകാശ ലംഘനം : തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യുപി മുന്നില്‍

ലഖ്‌നൗ : ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നാല്പത് ശതമാനവും യുപിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയില്‍ യുപി ഒന്നാമതെത്തുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടേതാണ് കണക്കുകള്‍. രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ വര്‍ധിക്കുന്നുണ്ടോ എന്ന ഡിഎംകെ എംപി എന്‍ ഷണ്‍മുഖത്തിന്റെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് രേഖാമൂലമുള്ള മറുപടി നല്‍കിയത്. മനുഷ്യാവകാശ ലംഭനങ്ങളെ കുറിച്ച് അന്വേഷിക്കാനും അത്തരം വിവരങ്ങള്‍ ക്രോഡീകരിക്കാനും ചുമതലപ്പെടുത്തിയത് ദേശീയ മനുഷ്യാവകാശ കമ്മീഷനെയാണെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് 2021-22ല്‍ ഒക്ടോബര്‍ വരെ 64,170 കേസുകളാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 24,242 കേസുകളുണ്ട്. ഡല്‍ഹിയില്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4972 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version