അധികൃതരില്‍ രക്ഷയില്ല,ദൈവങ്ങള്‍ തുണ! റോഡിലെ കുഴിയടയ്ക്കാന്‍ പൂജ ചെയ്ത് ബംഗളൂരു നിവാസികള്‍

ബംഗളൂരു: മോശമായ റോഡുകള്‍ എല്ലാ നാട്ടിലെയും പ്രശ്‌നം തന്നെയാണ്. വിവിധ തരത്തില്‍ പ്രതിഷേധങ്ങളും നാട്ടില്‍ നടക്കാറുണ്ട്. അങ്ങനെ ബംഗളൂരുവില്‍ നടന്ന വ്യത്യസ്ത പ്രതിഷേധമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.

ബംഗളൂരു ചാള്‍സ് കാംബെല്‍ റോഡിലെ ഭാരതി നഗര്‍ നിവാസികളാണ് കുഴി അടയ്ക്കാന്‍ വിചിത്രമായ പ്രതിഷേധ രീതിയുമായി രംഗത്തെത്തിയത്. അവര്‍ കുഴികള്‍ അടയ്ക്കാനായി പൂജ നടത്താനാണ് തീരുമാനിച്ചത്. കുഴി പൂജയുടെ വീഡിയോയും പകര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്.


രണ്ട് പുരോഹിതന്മാര്‍ പൂക്കളാല്‍ അലങ്കരിച്ച കുഴിക്ക് ചുറ്റും പൂജ നടത്തുന്നു. താമസക്കാരെല്ലാം ചുറ്റും നില്‍പ്പുണ്ട്. കുഴികളും ഗര്‍ത്തങ്ങളും കണ്ട് നിരാശരായതിനെ തുടര്‍ന്നാണ് നിവാസികള്‍ ദൈവങ്ങളെ വിളിക്കാന്‍ തീരുമാനിച്ചതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നത്.

Exit mobile version