വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍; കാശ്മീരില്‍ വെടിവെയ്പ്

രാജൗരിയിലെ ജനവാസ മേഖലയിലാണ് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്

ശ്രീനഗര്‍: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ കാശ്മീരില്‍ വെടിവെയ്പ് നടത്തി. കാശ്മീരിലെ രാജൗരിയില്‍ ആണ് കരാര്‍ ലംഘിച്ച് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

രാജൗരിയിലെ ജനവാസ മേഖലയിലാണ് പാകിസ്താന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച്ച കുപ്വാരയിലുണ്ടായ വെടിവെയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version