ഹരിയാനയില്‍ കനത്ത പുകമഞ്ഞ്, പാതിമറഞ്ഞ റോഡിലൂടെ സഞ്ചരിച്ച 50 ഓളം വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്! ചിലരുടെ നില അതീവ ഗുരുതരം

പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഝജ്ജാര്‍: ഹരിയാനയില്‍ പുകമഞ്ഞ് കനക്കുന്നു. മഞ്ഞാല്‍ പാതി മറഞ്ഞ റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നടിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് കൂട്ടയിടി. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗതം സ്തംഭിച്ചു. ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, യുപി, രാജ്സ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ രൂപപ്പെടുന്നത്. അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്.

Exit mobile version