ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. കേസില്‍ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ഛ എന്നിവരും ആര്യനുമായുള്ള വാട്‌സ് ആപ്പ് ചാറ്റിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.

“ഇവര്‍ വാണിജ്യ അളവില്‍ ലഹരിമരുന്ന് വാങ്ങിക്കാന്‍ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തിയിട്ടില്ല.” ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

കഴിഞ്ഞ മാസം മൂന്നിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ ആര്യനുള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായത്. മൂന്നാഴ്ചയോളം നീണ്ട ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ 30നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

Exit mobile version