‘ഇസ്ലാം മതത്തിൽ സംഗീതം ഹറാം’;പ്രശസ്ത റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു

ഹൈദരാബാദ്: മിയാ ഭായ് എന്ന ഹിറ്റ് റാപ്പിലൂടെ പ്രശസ്തനായ ഹൈദരാബാദി റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു. സംഗീതം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നതിനാലാണ് സംഗീത ലോകത്ത് നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് റുഹാൻ പറഞ്ഞു.

അല്ലാഹുവിൽ നിന്നുള്ള ‘ഹിദായത്ത്’ പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തിൽ ഉയർന്ന പദവിയിലെത്താൻ കഴിഞ്ഞതെന്നും അർഷാദ് പറഞ്ഞു

തൻറെ യൂ ട്യൂബ് ചാനലിലൂടെയാണ് റുഹാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. സംഗീതത്തിലൂടെ മികച്ച കരിയർ പടുത്തുയർത്താൻ പറ്റിയതിൽ നന്ദിയുള്ളവനാണ്. എന്നിരുന്നാലും, ഇപ്പോൾ സംഗീതവുമായി ബന്ധപ്പെട്ട ഒന്നിലും സ്വയം ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് റുഹാൻ വ്യക്തമാക്കി.

Exit mobile version