വിവാഹത്തിന് കേക്ക് മുറിയ്‌ക്കേണ്ട, ഷാംപെയ്‌നും വേണ്ട; വിലക്കി കൊടവ സമുദായം

കര്‍ണാടക: വിവാഹാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടകയിലെ കൊടവ സമുദായം. വിവാഹാഘോഷങ്ങളില്‍ കേക്ക് മുറിക്കുന്നതും ഷാംപെയിന്‍ നല്‍കുന്നതിനുമാണ് കൊടവ സമാജ് വിലക്കേര്‍പ്പെടുത്തിയത്.

തങ്ങളുടെ സമുദായത്തില്‍ വിവാഹത്തിന് പ്രത്യേക ആചാരാനുഷ്ഠാനങ്ങളാണെന്നും തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേക്ക് മുറി വിലക്കുന്നതെന്നും കൊടക് ജില്ലയിലെ പെന്നാംപെറ്റ് കൊടവ സമാജ് പ്രസിഡന്റ് രാജീവ് ബൊപ്പയ്യ പറഞ്ഞു.

”ഞങ്ങളുടെ സംസ്‌കാരം നിലനിന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് അതിജീവിക്കാനാവൂ. വിവാഹ ചടങ്ങില്‍ കേക്ക് മുറിക്കുന്നതും ഷാംപെയ്ന്‍ പങ്കുവെക്കുന്നതും ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. സമുദായ പ്രതിനിധികളുടെ വാര്‍ഷിക യോഗത്തിലാണ് ഈ തീരുമാനം എടുത്തത്,” രാജീവ് ബൊപ്പയ്യ പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാത്രമല്ല, വിവാഹത്തിന് വരന്‍മാര്‍ താടി വെച്ച് വരുന്നതും വധു അഴിച്ചിട്ട മുടിയുമായി വേദിയിലേക്ക് വരുന്നതും തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇത് തടയാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഇദ്ദേഹം പറയുന്നു.

പോരാളികളുടെ സമുദായമായി അറിയപ്പെടുന്ന കൊടവ സമുദായം കര്‍ണാട
കയിലെ മഡികേരി ജില്ലയിലാണ് പ്രധാനമായും അധിവസിക്കുന്നത്.

Exit mobile version