ഇന്ത്യന്‍ ഫോട്ടോഗ്രാഫറെടുത്ത ചിത്രത്തോടൊപ്പം ദീപാവലി ആശംസകള്‍ നേര്‍ന്ന് ആപ്പിള്‍ സിഇഒ

ന്യൂ ഡല്‍ഹി : ഇന്ത്യന്‍ ഫോട്ടോഗ്രാഫറെടുത്ത ചിത്രത്തോടൊപ്പം ദീപാവലി ആശംസകള്‍ നേര്‍ന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഡല്‍ഹി സ്വദേശിയായ ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഗുര്‍സിമന്‍ ബസ്ര എടുത്ത ദീപാവലി ചിത്രങ്ങളോടൊപ്പമാണ് കുക്ക് ട്വിറ്ററില്‍ ആശംസകള്‍ പങ്ക് വച്ചത്.

“ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായ ദീപാവലി ആശംസിക്കുന്നു. ദീപങ്ങളുടെ ഉത്സവം നിങ്ങളുടെ വീട്ടില്‍ സന്തോഷവും ആരോഗ്യവും നിറയ്ക്കട്ടെ.” കുക്ക് ട്വീറ്റ് ചെയ്തു. ദീപാവലി ആശംസ നേര്‍ന്ന കുക്കിന് ഇന്ത്യക്കാര്‍ നന്ദി അറിയിക്കുകയും ഫോട്ടോഗ്രാഫറെ പ്രശംസിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ കുക്ക് ദീപാവലി ആശംസിച്ചിരുന്നു. രോഹിത് വോഹ്രയുടെ ദീപാവലി ചിത്രങ്ങളാണ് അന്ന് കുക്ക് തിരഞ്ഞെടുത്തത്.

Exit mobile version