മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; എട്ട് പേരുടെ നില അതീവ ഗുരുതരം

മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.

മുംബൈയിലെ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് ഞായറാഴ്ച രാവിലെ തകര്‍ന്നത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version