മുംബൈ ലഹരി പാർട്ടി കേസ്: ആര്യൻ ഖാനും സുഹൃത്തുക്കൾക്കും ജാമ്യം

മുംബൈ: മുംബൈ തീരത്തെ ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് കേസിൽ ജാമ്യം നൽകിയത്. നേരത്തെ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പ്രത്യേക എൻഡിപിസി കോടതി തള്ളിയിരുന്നു. അറസ്റ്റിലായി 25 ദിവങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

ഈ വിധിക്കെതിരെ ബോംബൈ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ ആര്യൻ ഖാനും കൂടെ അറസ്റ്റിലായ സുഹൃത്തുക്കളായ മുൺമുൺ ധമേച്ചയ്ക്കും അർബാസ് മെർച്ചന്റിനും ജാമ്യം ലഭിച്ചിരിക്കുന്നത്.

ഈ കേസ് ഫയൽ പ്രകാരം ആര്യൻ ഖാനല്ല മയക്കുമരുന്നിന്റെ പ്രാഥമിക ഉപഭോക്താവെന്നും പക്ഷെ രണ്ടുവർഷമായി നിരന്തരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും എൻസിബിക്ക് വേണ്ടി ഹാജരായ എജിഎസ് അനിൽ സിങ് കോടതിയെ ബോധിപ്പിച്ചു.

Exit mobile version