ഓസ്‌കറിലേക്ക് ഇന്ത്യയില്‍ നിന്നും തമിഴ് ചിത്രം ‘കൂഴങ്കള്‍’

കൊല്‍ക്കത്ത: ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം ‘കൂഴങ്കള്‍’ തെരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകന്‍ പിഎസ് വിനോദ് സംവിധാനം ചെയ്ത ചിത്രം റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു.

മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവതെ ഭാര്യ വീട് വിട്ടുപോകുന്നതും പിന്നീട് അവരെ തിരികെയെത്തിക്കാന്‍ മകനും ഭര്‍ത്താവും ശ്രമിക്കുന്നതും വിജയിക്കുന്നതുമാണ് കഥ.

നടി നയന്‍താരയും വിഘ്നേഷും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ചെല്ലപാണ്ടി, കറുത്തടയാന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍.

റൗഡി പിക്ച്ചേഴ്സിന്റെ ബാനറിലാണ് നിര്‍മ്മാണം. മലയാള ചിത്രം നായാട്ട്, തമിഴ് ചിത്രം മണ്ടേല തുടങ്ങി 14 ചിത്രങ്ങള്‍ ഔദ്യോഗിക എന്‍ട്രിയാകാന്‍ മത്സരിച്ചിരുന്നു.

Exit mobile version