കോവിഡ് വാക്‌സിന് പകരം യുവാവിന് കുത്തിവച്ചത് ആന്റി റാബിസ് മരുന്ന്; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

താനെ: കോവിഡ് 19 വാക്‌സിന് പകരം യുവാവിന് കുത്തിവച്ചത് ആന്റി റാബിസ് മരുന്ന്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. രാജ്കുമാര്‍ യാദവ് എന്നയാള്‍ക്കാണ് കോവിഡ് വാക്‌സിന് പകരം ആന്റി റാബിസ് മരുന്ന് കുത്തിവച്ചത്.

അദ്ദേഹം തെറ്റായ ക്യൂവിലാണ് നിന്നത്. എന്നാല്‍ രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കാതെ ആന്റി റാബിസ് വാക്സിന്‍ നഴ്സ് കുത്തിവയ്ക്കുകയായിരുന്നു.

കുത്തിവയ്പ്പ് എടുത്ത ശേഷം എലിപ്പനി പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായി അറിയിച്ചതായി താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ടിഎംസി) വക്താവ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ അയാള്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ്് സ്വീകരിക്കാനെത്തുന്നയാളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

Exit mobile version