വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഒരു അടിത്തറയുണ്ടാക്കാന്‍ ശ്രമിച്ചു, പക്ഷേ അവന് അതു വേണ്ട; മനസു തുറന്ന് എസ്എ ചന്ദ്രശേഖര്‍

SA Chandrasekhar | Bignewslive

ചെന്നൈ: വിജയ്ക്ക് രാഷ്ട്രീയത്തില്‍ ഒരു അടിത്തറയുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പിതാവ് എസ്എ ചന്ദ്രശേഖരന്‍. തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു. വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. ഞാനാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു പിതാവെന്ന നിലയില്‍ ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് വിജയ് ഹര്‍ജി സമര്‍പ്പിച്ചത്.

ചന്ദ്രശേഖറിന്റെ വാക്കുകള്‍;

‘രാഷ്ട്രീയത്തില്‍ വിജയിന് ഒരു അടിത്തറയുണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ വിജയ്ക്ക് അതു വേണ്ട. തന്റെ പേരില്‍ പാര്‍ട്ടി വരുന്നതിനെ എതിര്‍ത്ത് വിജയ് കോടതിയെ സമീപിച്ചു. ഞാന്‍ പിരിച്ചു വിടുകയും ചെയ്തു. വിജയ് സിനിമയില്‍ നമ്പര്‍ വണ്‍ ആണ്. ഞാനാണ് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. എല്ലാത്തിലും വിജയ് ഒന്നാമത് എത്തണമെന്ന് ഒരു പിതാവെന്ന നിലയില്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയ് സിനിമ ആസ്വദിക്കട്ടെ. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഞാന്‍ പറയില്ല’

Exit mobile version