പ്രമുഖ ആത്മീയ നേതാവ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയില്‍; അടുത്ത ശിഷ്യന്‍ ആനന്ദ് ഗിരി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തിങ്കളാഴ്ച വൈകീട്ടോടെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്റെ മരണത്തിന് ശേഷം ശിക്ഷ്യന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്’ – പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു.

അതേ സമയം ആത്മഹത്യയുമായി ബന്ധിപ്പെട്ട് നരേന്ദ്ര ഗിരിയുടെ അടുത്ത ശിക്ഷ്യന്‍ ആനന്ദ് ഗിരിയെ ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ഹരിദ്വാറില്‍ നിന്നാണ് പിടികൂടിയത്. നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Exit mobile version