കോവിഡ് കാലത്തും വര്‍ഗീയ കലഹങ്ങള്‍ക്ക് കുറവില്ല : കേസുകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്

Communal riot | Bignewslive

ന്യൂഡല്‍ഹി : കോവിഡ് കാലത്തും രാജ്യത്ത് വര്‍ഗീയ ലഹളകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2019നേക്കാള്‍ 2020ല്‍ മത സാമുദായിക വര്‍ഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകള്‍ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020ല്‍ 857 വര്‍ഗീയ സംഘര്‍ഷങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2019ലിത് 438 ആയിരുന്നു. 2018ല്‍ 512 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ആദ്യ തരംഗത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ 2020 മെയ് 30 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് പൊതുനിരത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ എന്‍ആര്‍സി, ഡല്‍ഹിയിലെ വര്‍ഗീയ ലഹള ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു.

2020ല്‍ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 2019ല്‍ 492 കേസുകള്‍, 2018ല്‍ 656 കേസുകള്‍, 2020ല്‍ 167 കേസുകള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

Exit mobile version