സിഎ ഫൈനല്‍ മികച്ച വിജയം സ്വന്തമാക്കി സഹോദരങ്ങള്‍: ഒന്നാം റാങ്ക് സ്വന്തമാക്കി നന്ദിനി, 18ാം റാങ്ക് സ്വന്തമാക്കി സച്ചിനും

മുംബൈ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി സഹോദരനും സഹോദരിയും. 19കാരിയായ നന്ദിനി അഗര്‍വാള്‍ 614/800 മാര്‍ക്കോടെ ഒന്നാമതെത്തിയപ്പോള്‍ 21കാരനായ സഹോദരന്‍ സച്ചിന്‍ അഗര്‍വാള്‍ അഖിലേന്ത്യാ റാങ്കില്‍ 18-ാം സ്ഥാനവും കരസ്ഥമാക്കി.

മധ്യപ്രദേശ് സ്വദേശികളായ നരേഷ് ചന്ദ്ര ഗുപ്തയുടെയും ഡിംപിള്‍ ഗുപ്തയുടയും മക്കളാണ് ഇരുവരും. നരേഷ് ചന്ദ്ര ഗുപ്ത ടാക്സ് പ്രാക്ടീഷണറാണ്. അമ്മ വീട്ടമ്മയാണ്.

മൊറീന ജില്ലയിലെ വിക്ടര്‍ കോണ്‍വെന്റ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇരുവരും. സച്ചിന്‍, നന്ദിനി എന്നിവര്‍ 2017ലാണ് 12-ാം ക്ലാസ് പാസായത്. നന്ദിനി രണ്ടാം ക്ലാസ് മുതല്‍ ജ്യേഷ്ഠന്റെ അതേ ക്ലാസ്സിലാണ് പഠിച്ചത്.

‘ഞാനും എന്റെ സഹോദരനും സ്‌കൂള്‍ മുതല്‍ ഒരുമിച്ചാണ് പഠിക്കുന്നത്. ഐപിസിസി, സിഎ ഫൈനലിനും ഞങ്ങള്‍ ഒരുമിച്ച് തയ്യാറായി. ഞങ്ങളുടെ പഠന തന്ത്രം ലളിതമായിരുന്നു. ഞങ്ങള്‍ പരസ്പരം പിന്തുണച്ചാണ് പഠിക്കുന്നത്. ഞങ്ങള്‍ ഒരു ചോദ്യപേപ്പറിന് ഉത്തരം കണ്ടെത്തുമ്പോള്‍ അവന്‍ എന്റെ ഉത്തരങ്ങള്‍ പരിശോധിക്കുകയും ഞാന്‍ അവന്റെ പരിശോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ എന്റെ സഹോദരന്റെ പിന്തുണ എന്നെ വീണ്ടും ട്രാക്കിലേക്ക് നയിച്ചു ‘ നന്ദിനി വ്യക്തമാക്കി.

ഐപിസിസി പരീക്ഷയില്‍ നന്ദിനിയ്ക്ക് അഖിലേന്ത്യ റാങ്കിംഗില്‍ 31-ാം സ്ഥാനം ലഭിച്ചു. കോവിഡ് മഹാമാരി മിക്ക ആളുകളുടെയും തയ്യാറെടുപ്പിനെ തടസ്സപ്പെടുത്തിയെങ്കിലും നന്ദിനിയ്ക്കും സച്ചിനും പഠിക്കാനും തയ്യാറെടുക്കാനും കൂടുതല്‍ സമയം ലഭിച്ചു.

”ഞങ്ങള്‍ ഭ്രാന്തന്മായി കഷ്ടപ്പെട്ട സമയങ്ങളുണ്ടായിരുന്നു. പക്ഷേ അത് കുറച്ച് സമയം മാത്രമേ നീണ്ടുനിന്നുള്ളൂ, ഞങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി. എനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നുവെങ്കിലും നന്ദിനി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ 70 ശതമാനം മാര്‍ക്കില്‍ പോലും ഞാന്‍ സന്തുഷ്ടനായിരുന്നു. അവള്‍ മിടുക്കിയാണ്, എല്ലാ വിജയങ്ങളും അവള്‍ അര്‍ഹിക്കുന്നുണ്ട്. പല തരത്തിലും അവള്‍ എന്റെ ഉപദേഷ്ടാവാണ് ‘ സച്ചിന്‍ പറയുന്നു.

Exit mobile version