മുംബൈയിലെ ജിന്ന ഹൗസ് തങ്ങളുടേത്; അവകാശമുന്നയിച്ച് പാകിസ്താന്‍

പാകിസ്താന്റെ ആരംഭകനായ മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതിയാണ് ജിന്ന ഹൗസ്. അതുകൊണ്ടു തന്നെ അത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പാകിസ്താന്റെ വാദം.

മുംബൈ: മുംബൈയിലെ ജിന്ന ഹൗസ് തങ്ങളുടെ ചരിത്ര സമ്പത്താണെന്ന അവകാശവാദവുമായി പാകിസ്താന്‍. പാക് സര്‍ക്കാരിനുള്ള അവകാശം ഇന്ത്യ മാനിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. പാകിസ്താന്റെ ആരംഭകനായ മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതിയാണ് ജിന്ന ഹൗസ്. അതുകൊണ്ടു തന്നെ അത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പാകിസ്താന്റെ വാദം.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ജിന്ന ഹൗസ് പുതുക്കിയതിനു ശേഷം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും എന്നു പറഞ്ഞതിനു പിന്നാലെയാണ് പാകിസ്താന്‍ അവകാശവാദവുമായി രംഗത്ത് എത്തിത്. എന്നാല്‍ ജിന്ന ഹൗസിനു മേല്‍ പാകിസ്താന് അവകാശങ്ങളൊന്നുമില്ല എന്ന് ഇന്ത്യയും തിരിച്ചടിച്ചു.

മുംബൈയിലെ മലബാര്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ജിന്ന ഹൗസ് യൂറോപ്യന്‍ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ആര്‍കിടെക്റ്റ് ആയിരുന്ന ക്ലോഡാ ബാറ്റ്ലിയാണ് ഇതിന്റെ നിര്‍മാതാവ്. 1930 കളില്‍ മുഹമ്മദലി ജിന്ന ഇവിടെ താമസിച്ചിരുന്നു.

Exit mobile version