100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് മുകേഷ് അംബാനി

Mukesh Ambani | Bignewslive

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 92.6 ബില്യണ്‍ (6,76,725 കോടി രൂപ) ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

രാജ്യത്തെ അതിസമ്പന്നരില്‍ ഒരാളായ അംബാനിയുടെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം 15 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ 12ാം സ്ഥാനത്തുള്ള അംബാനിക്ക് മുന്നില്‍ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, ബെര്‍നാര്‍ഡ് ആര്‍നോള്‍ഡ്, ബില്‍ ഗേറ്റ്‌സ് എന്നിവരാണുള്ളത്.

ജിയോ ഫോണ്‍ നെക്‌സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയന്‍സിന്റെ ഓഹരി വിലയില്‍ കഴിഞ്ഞയാഴ്ച കുതിപ്പുണ്ടായത്. എനര്‍ജി മേഖലയിലേക്കുള്ള ചുവടുവയ്പ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

Exit mobile version