86-ാം വയില്‍ മുന്‍മുഖ്യമന്ത്രി ചൗട്ടാല 10-ാം ക്ലാസ് പാസായി; നേടിയത് 88 ശതമാനം മാര്‍ക്ക്, ഇനി പ്ലസ്ടു ജയം പ്രഖ്യാപിക്കും

OP Chautala | Bignewslive

സോഷ്യലിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല പത്താം വയസില്‍ 10-ാം ക്ലാസ് പാസായി. 88 ശതമാനം മാര്‍ക്കോടെയാണ് അദ്ദേഹം ജയിച്ചത്. അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റിട്ടും വകവെക്കാതെയാണ് പരീക്ഷയ്‌ക്കെത്തിയത്. പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചതിനു പിന്നാലെ, ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഓഫ് ഹരിയാണ (ബി.എസ്.ഇ.എച്ച്.) അദ്ദേഹത്തിന്റെ തടഞ്ഞുവെച്ചിരിക്കുന്ന പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.

ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുത്തച്ഛനും മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുമ്പോഴാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. എല്ലാ വിഷയങ്ങളും ജയിച്ചെങ്കിലും ഇംഗ്ലീഷിന് തോറ്റിരുന്നു. ദേശീയ ഓപ്പണ്‍ സ്‌കൂള്‍ പദ്ധതി പ്രകാരം അദ്ദേഹം പ്ലസ്ടു പഠനം തുടങ്ങി പരീക്ഷകളെല്ലാം എഴുതി. ഓഗസ്റ്റ് അഞ്ചിന് ഈ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജയിച്ചിരുന്നു.

പക്ഷേ, പത്താംക്ലാസിലെ ഇംഗ്ലീഷ് തോറ്റതിനാല്‍ ഫലം തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഓഗസ്റ്റ് 18-ന് സിര്‍സയിലെ ആര്യ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയെഴുതാന്‍ എത്തിയത്. പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷ ജയിച്ച വിവരം നല്‍കി അപേക്ഷ നല്‍കിയാലുടന്‍ ചൗട്ടാലയുടെ പ്ലസ്ടു ഫലം പുറത്തുവിടുമെന്ന് ബി.എസ്.ഇ.എച്ച്. ചെയര്‍മാന്‍ ജഗ്ബീര്‍ സിങ് പറഞ്ഞു. ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാര്‍ഥിയാണ് അദ്ദേഹമെന്നും ജഗ്ബീര്‍ വ്യക്തമാക്കി.

Exit mobile version