‘അടുത്ത പോസ്റ്ററിൽ നെഹ്‌റു ഉണ്ടാകും; ഇത് ആദ്യ പോസ്റ്റർ മാത്രം’; നെഹ്‌റുവിനെ ഒഴിവാക്കിയത് ന്യായീകരിച്ച് ഐസിഎച്ച്ആർ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച പിരപാടിയായ ‘ആസാദീ കേ അമൃത് മഹോൽസവ്’ എന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയ സംഭവത്തെ ന്യായീകരിച്ച് ഐസിഎച്ച്ആർ രംഗത്ത്. ഇത് പരിപാടിയുടെ ആദ്യ ഘട്ട പോസ്റ്റർ മാത്രമാണെന്നും വരാനിരിക്കുന്ന പോസ്റ്ററിൽ നെഹ്‌റുവിനെയും ഉൾപ്പെടുത്തുമെന്നും ഐസിഎച്ച്ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞതായി ദി പ്രിൻന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഐസിഎച്ച്ആർ വെബ്‌സൈറ്റിന്റെ ഹോം പേജിലെ പോസ്റ്ററിൽ നിന്നും ഇന്ത്യയുടെ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി വിഡി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് രംഗത്തെത്തിയത്.

വിവാദമായതോടെയാണ് ഇതൊരു തുടക്കമാണെന്നും വരുന്ന പോസ്റ്റുകളിൽ നെഹ്‌റു അടക്കമുള്ള നേതാക്കളും ഉണ്ടാകുമെന്നും അധികൃതർ വിശദീകരിക്കുന്നു. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐസിഎച്ച്ആർ ഡയറക്ടർ വിശദീകരിച്ചു.

Exit mobile version