സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളേയും വിട്ടു. മുബൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മൂന്ന് അന്വേഷണതിതലും തെളിവു ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിധി. അതേ സമയം മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന സാക്ഷിയുടെ ആവശ്യവും കോടതി തളളി. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ അമിത്ഷാ അടക്കം പതിനാറ് പേരെ കോടതി വെറുതെ വിട്ടിരുന്നു.

നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരാണെന്ന് ആരോപിച്ചാണ് സൊഹ്‌റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും 2005 നവംബറില്‍ ഗാന്ധിനഗറിന് സമീപം ഗുജറാത്ത് പൊലീസ് സംഘം വധിക്കുന്നത്. ഇവരുടെ ഡ്രൈവറായിരുന്ന തുള്‍സീറാം പ്രജാപതിയേയും പിന്നീട് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്നാണ് പിന്നീട് കണ്ടെത്തിയിരുന്നു.

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായും ഏതാനും ഐഎഎസുകാരുമായിരുന്നു കേസിലെ പ്രതികള്‍. അമിത്ഷാ അടക്കം പതിനാറ് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മുന്‍മേധാവി പി.സി.പാണ്ഡെ, മുന്‍ ഡിഐജി ഡി.ജി.വന്‍സാരെ എന്നിവരെയും അമിത് ഷായ്‌ക്കൊപ്പം വിട്ടയച്ചിരുന്നു.

Exit mobile version