മണിപ്പൂർ ഗവർണറായി ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന ല ഗണേശൻ

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായിരുന്ന ല ഗണേശൻ മണിപ്പൂർ ഗവർണറായി നിയമിതനായി. ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഞായറാഴ്ചയാണ് പുറത്തിക്കിയത്.

ഈ മാസമാദ്യം നെജ്മ ഹെപ്തുല്ല രാജിവെച്ച ഗവർണർ ഒഴിവിലാണ് ഗണേശൻ നിയമിതനായത്. രാഷ്ട്രപതി ഭവനിൽ നിന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

”തന്റെ സേവനങ്ങൾ വിലമതിച്ചതിൽ സന്തോഷമുണ്ട്. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും ഞാൻ തയാറാണ്. എന്റെ അനുഭവത്തിൽ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്”- ല ഗണേശൻ പ്രതികരിച്ചു.

നേരത്തെ നിരവധി വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഗണേശൻ തഞ്ചാവൂർ സ്വദേശിയാണ്. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version