ഹെല്‍മണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ ഭീകരരില്‍ പാക്ക് പൗരന്മാരും

ISIS | Bignewslive

കാബൂള്‍ : ഹെല്‍മണ്ട് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 112 താലിബാന്‍ ഭീകരരില്‍ അല്‍ ഖായിദ അംഗങ്ങളായ പാക്കിസ്ഥാന്‍ പൗരന്മാരുമുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം.

ആക്രമണത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഹെല്‍മണ്ട് പ്രവിശ്യയിലെ ല്ഷ്‌കര്‍ഗ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ ഉപഭൂണ്ഡം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിയതായും അഫ്ഗാന്‍ സേനയ്‌ക്കെതിരായി താലിബാന്‍ ആക്രമണത്തെ പിന്തുണച്ചതായും അഫ്ഗാനിസ്ഥാന്‍ ആരോപിച്ചു.

പാക്കിസ്ഥാന്‍ താലിബാന് വിതരണ ശൃംഖല ഉറപ്പാക്കുന്നു എന്നത് വെളിപ്പെടുത്തുന്ന തെളിവുകള്‍ യുഎന്‍ രക്ഷാസമിതിക്ക് നല്‍കാന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറാണൈന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയിലെ അഫ്ഗാന്‍ പ്രതിനിധി ഗുലാം ഇസാക് സായ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ പാക്കിസ്ഥാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തെളിവുകള്‍ പാക്കിസ്ഥാന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കി മുന്നേറുകയാണ്. വെള്ളിയാഴ്ച പ്രവിശ്യാ തലസ്ഥാനമായ സാരഞ്ച് കയ്യടക്കിയതിനെത്തുടര്‍ന്ന് ശെബര്‍ഗാന്‍ എന്ന നഗരം തടസ്സങ്ങളൊന്നുമില്ലാതെ തന്നെ താലിബാന്റെ കയ്യിലായി. മറ്റ് പ്രധാനപ്പെട്ട പ്രദേശങ്ങളായ ഹെയ്‌രാത്, ദക്ഷിണ കാണ്ഡഹാര്‍ എന്നിവടങ്ങളിലും താലിബാന്‍ വൈകാതെ പിടിമുറുക്കുമെന്നാണ് സൂചന.

Exit mobile version