മൂന്ന് പോലീസ് സ്‌റ്റേഷനിലും അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി; വലഞ്ഞ് പോലീസ്, ഒടുവില്‍ തമാശ കാണിച്ചതെന്ന് യുവാക്കള്‍

for bomb hoax | Bignewslive

മുംബൈ: മുംബൈയിലെ മൂന്നു പോലീസ് സ്‌റ്റേഷനിലും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ബോംബ് ഭീഷണി. വ്യാജ ഫോണ്‍കോളില്‍ വലഞ്ഞതാകട്ടെ മുംബൈ പോലീസും. വെള്ളിയാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വെച്ചന്നായിരുന്നു സന്ദേശം.

പറഞ്ഞിടത്തെല്ലാം പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എന്നാല്‍ അന്വേഷണത്തില്‍ മൂന്നു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. രമേശ് ഷിര്‍ഷട്, രാജു കാംഗ്‌നെ, ഗണേഷ് ഷെല്‍ക്കെ എന്നിവരാണ് അറസ്റ്റിലായത്. മൂവരും ഡ്രൈവര്‍മാരാണ്. ചോദ്യം ചെയ്യലില്‍, മദ്യലഹരിയില്‍ തമാശയ്ക്ക് ചെയ്തതാണെന്ന് യുവാക്കള്‍ പേലീസിന് മൊഴി നല്‍കി. എങ്കിലും പോലീസ് തെരച്ചില്‍ തുടര്‍ന്നിരുന്നു. സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അറസ്റ്റ് ചെയ്ത യുവാക്കളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version