സിഖ് വിരുദ്ധ കലാപം; കീഴടങ്ങുന്നതിന് കൂടുതല്‍ സമയം തേടി സജ്ജന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സജ്ജന്‍ കുമാര്‍, കീഴടങ്ങാന്‍ കൂടുതല്‍ സമയം തേടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഈ മാസം 31ന് അകം കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. എന്നാല്‍ കീഴടങ്ങുന്നതിന് 30 ദിവസം സാവകാശം വേണമെന്നാണ് സജ്ജന്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട നടപടി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതിരുന്നു.

നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് വിധി.

Exit mobile version