700 കോടി പൊടിച്ചവര്‍ പാവങ്ങള്‍ക്കായി ഒരു രൂപയെങ്കിലും മാറ്റിവെച്ചോ..? മുകേഷ് അംബാനിയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ വിമര്‍ശിച്ച് കാശ്മീര്‍ ഗവര്‍ണര്‍

ജമ്മുകാശ്മീരിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ദിനംപ്രതി സമ്പന്നരായിവരികയാണെന്നും എന്നാല്‍

ജമ്മു കാശ്മീര്‍: മകളുടെ വിവാഹത്തിനായി 700 കോടി പൊടിച്ച മുകേഷ് അംബാനിയെ പരോക്ഷമായി വിമര്‍ശിച്ച് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ബുധനാഴ്ച കാശ്മീരില്‍ പതാകദിനാഘോഷ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രൂക്ഷ വിമര്‍ശനവം നടത്തിയത്. പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

”ഇന്ത്യയിലെ ധനികരിലൊരാള്‍ മകളുടെ വിവാഹത്തിന് 700 കോടി രൂപ ചെലവഴിച്ചിരിക്കുന്നു. എന്നാല്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നുംതന്നെ നല്‍കിയില്ല. ഈ 700 കോടികൊണ്ട് ജമ്മുകശ്മീരില്‍ 700 സ്‌കൂളുകള്‍ തുറക്കുകയോ 7000-ത്തോളം സൈനികരുടെ വിധവകള്‍ക്ക് അവരുടെ മക്കളെ വളര്‍ത്തുകയോ ചെയ്യാമായിരുന്നു” -മാലിക് പറയുന്നു.

ജമ്മുകാശ്മീരിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ദിനംപ്രതി സമ്പന്നരായിവരികയാണെന്നും എന്നാല്‍, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ആരും പണം ചെലവഴിക്കുന്നില്ലെന്നും മാലിക് തുറന്നടിച്ചു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവരാരും അറിയുന്നില്ല. ഇത്തരക്കാരെ അഴുകിയ ഉരുളക്കിഴങ്ങുപോലെയാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version