ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ബിജെപി

റോഹ്തക്, കര്‍ണാല്‍, ഹിസാര്‍, പാനിപ്പട്ട്, യമുനാനഗര്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍, മേയര്‍ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്

ചണ്ഡിഗഡ്: ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരി. മേയര്‍ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു.

റോഹ്തക്, കര്‍ണാല്‍, ഹിസാര്‍, പാനിപ്പട്ട്, യമുനാനഗര്‍ എന്നിവിടങ്ങളില്‍ കൗണ്‍സിലര്‍, മേയര്‍ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. റോഹ്തക്കില്‍ ബിജെപിയുടെ മന്‍മോഹന്‍ ഗോയല്‍ 14,776 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീതാറാമിനെ പരാജയപ്പെടുത്തി.

പാനിപ്പട്ടില്‍ അവനീതും യമുനാനഗറില്‍ മദന്‍ സിംഗും വിജയിച്ചു. ഹിസാറില്‍ ബിജെപിയുടെ ഗൗതം സര്‍ദാനയും കര്‍ണാലില്‍ രേണു ബാലയും ജയിച്ചുകയറി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 69 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്.

Exit mobile version