വാട്‌സ്ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ തെളിവായി കാണാനാകില്ല : സുപ്രീംകോടതി

WhatsApp | Bignewslive

ന്യൂഡല്‍ഹി : വാട്‌സ്ആപ്പ് വഴി കൈമാറുന്ന സന്ദേശങ്ങള്‍ തെളിവായി കാണാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വാട്‌സ്ആപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇതൊരു തെളിവായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഒരു കണ്‍സോര്‍ഷ്യവും മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016ലെ കരാറുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ വാദം കേള്‍ക്കവേയായിരുന്നു സുപ്രീം കോടതി വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ നിസ്സാരതയെപ്പറ്റി പറഞ്ഞത്.

“സമൂഹ മാധ്യമങ്ങളില്‍ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും സാധിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു തെളിവ് മൂല്യവും ഇല്ല. അതുകൊണ്ട് തന്നെ അവ ഒരു തെളിവായി കണക്കാക്കാനും ആകില്ല.” കോടതി അറിയിച്ചു.വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചിട്ടുളള മറ്റ് സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം കാര്യമായി പ്രതിഫലിച്ചേക്കാമെന്നാണ് നിയമവിദഗ്ധരുടെ അനുമാനം.

Exit mobile version