ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ്, വില്ലേജ് കുക്കിങ് ചാനലിന് ഡയണ്ട് ബട്ടണ്‍; 10 ലക്ഷം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് ടീം

Village Cooking Channel | Bignewslive

ചെന്നൈ: ഒരു കോടി സസ്‌ക്രൈബേഴ്‌സ് പിന്നിട്ട് വില്ലേജ് കുക്കിങ് ചാനല്‍. മുത്തച്ഛനും പേരക്കുട്ടികളും ചേര്‍ന്നാണ് തമിഴ്‌നാടിന്റെ രുചിപ്പെരുമ ജനങ്ങളിലേയ്ക്ക് എത്തിച്ചത്. എല്ലാരും വാങ്കെ എന്ന് തനിനാടന്‍ തമിഴിലുള്ള സംസാര രീതിയിലും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ്നാട്ടിലെ പുതുകോട്ട ജില്ലയിലെ ചിന്നവീരമംഗലത്തിലെ എം പെരിയസ്വമിയുടെ നേതൃത്വത്തില്‍ സഹോദരന്മാരായ വി.സുബ്രഹ്മണ്യന്‍, വി.മുരുകേശന്‍,വി.അയ്യനാര്‍,ജി.തമിഴ്ശെല്‍വന്‍,ടി.മുത്തുമാണിക്കം എന്നിവരാണ് വില്ലേജ് കുക്കിങ്ങിന്റെ അണിയറയിലുള്ളത്. പെരിയസ്വാമിയുടെ കൊച്ചുമക്കളാണ് ഇവര്‍.

ഇപ്പോള്‍ ലഭിച്ച ഡയമണ്ട് ബട്ടണ്‍ അണ്‍ബോക്സിങ്ങ് യൂട്യൂബ് ചാനല്‍ വഴി തന്നെയാണ് ഇവര്‍ പുറത്തുവിട്ടത്. ഒരു കോടി സസ്‌ക്രൈബേഴ്സ് ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യ യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ്ങ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി എം.പി സംഘത്തെ സന്ദര്‍ശിക്കുകയും ഇവരോടൊപ്പം പാചകം ചെയ്യുകയും ചെയ്ത വീഡിയോ സൈബറിടത്ത് തരംഗമായിരുന്നു.

സസ്‌ക്രൈബേഴ്സ് ഒരു കോടി കടന്നതിന്റെ സന്തോഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം കൈമാറിയാണ് ഇവര്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പക്കല്‍ നേരിട്ടെത്തിയാണ് ഇവര്‍ തുക കൈമാറിയത്. യൂട്യൂബ് ചാനലിനായി പാചകം ചെയ്യുന്ന ഭക്ഷണം ഇവര്‍ അനാഥാലയങ്ങളില്‍ വിളമ്പാറാണ് പതിവ്.

Exit mobile version